രാജപുരം: കാസറഗോഡ് വികസന പാക്കേജില്‍പ്പെടുത്തി നിര്‍മ്മിച്ച പെരുതടി ജി എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും പെരുതടിയില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നിര്‍മ്മിച്ച സ്മാര്‍ട്ട്അങ്കണവാടിയുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം പത്മകുമാരി , ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ വി സജിത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദന്‍ ,എ രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ് , പഞ്ചായത്തംഗങ്ങളായ സജിനിമോള്‍ ബി, കെ ജെ ജെയിംസ്, രാധാ സുകുമാരന്‍, കെ കെ വേണുഗോപാല്‍, ഐ സി ഡി എസ് പ്രോജക്ട് ഓഫീസര്‍ രജനി സി, എം വി കൃഷ്ണന്‍, എം സി മാധവന്‍, എസ് മധുസൂദനന്‍ ,എസ് പ്രതാപചന്ദ്രന്‍ ,കെ പി വിനയരാജന്‍, കാംപ്‌കോ ഡയറക്ടര്‍ പി ജയരാമ സറളായ, പി ടി എ പ്രസിഡന്റ് പി ബി ഗണേഷ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം കെ രാജന്‍,ടി പി പ്രസന്നന്‍, ടി എസ് വിനോദ് കുമാര്‍ , മുന്‍ പ്രധാന അധ്യാപകരായ കെ രമേശന്‍ , ടി കെ എവുജിന്‍ ,ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.