കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി മുന്നാട് ശങ്കര്‍ ഹില്‍സിലെ സാന്റല്‍മിസ്റ്റ് റിസോര്‍ട്ടില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മംഗളൂര്‍ തുറമുഖ അതോറിറ്റി ഡെപ്യൂട്ടി ട്രാഫിക് മാനേജര്‍ രവി കിരണ്‍, സോമാലിയന്‍ സംരംഭകനായ ഷാഫി ഇസ്മയ്ല്‍ അഹമ്മദ് മുഖ്യ അതിഥി ആയി. കാനറ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അഹമ്മദ് മുദസര്‍, ചാര്‍ട്ടഡ് അക്കൗണ്ടന്റ് ശ്രീലാല്‍, ഫെഡറല്‍ ബാങ്ക് പ്രതിനിധി സോവിന്‍ തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജീവ പ്രോമാക്സ് സ്ഥാപകന്‍ സുമന്‍ താക്കോല്‍ക്കാരന്‍ അനുഭവം പങ്കുവെച്ചു. പരിപാടിയില്‍ കാസര്‍കോട് ജില്ലയില്‍ 275 കോടിയുടെ നിക്ഷേപം നടത്താമെന്ന് സംരംഭകര്‍ അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സ്വാഗതവും, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മുജീബ് അഹമ്മദ്, എന്‍.എം.സി.സി ചെയര്‍മാന്‍ എ.കെ ശ്യാം പ്രസാദ്, എ.ഐ.ഡി.എ പ്രസിഡന്റ് രത്നാകരന്‍ മാവില തുടങ്ങിയവര്‍ പരിപാടിക്ക് സംസാരിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍ ജീനു ജോണ്‍ നന്ദി പറഞ്ഞു.