ക്ഷീരമേഖലയുടെ ഭാവി ശോഭനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതലമുറയെ ആകര്‍ക്ഷിക്കാനുള്ള നീക്കങ്ങള്‍ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്നത്. ഈ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി, കയ്യൂര്‍ ഉദയഗിരി ക്ഷീരസംഘത്തിന്റെ സഹകരണത്തോടെ കയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ‘ഡയറി ക്ലബ്ബ്’ രൂപീകരിച്ചത്. പാലും പാല്‍ ഉല്‍പ്പന്നങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ഡയറി പ്ലാന്റുകളിലേക്കുള്ള സന്ദര്‍ശനം, കര്‍ഷകരുടെ ഫാം, തീറ്റപ്പുല്‍ കൃഷി രീതികളെ അടുത്തറിയാനുള്ള അവസരം, തുടങ്ങി പ്രവര്‍ത്തികളിലൂടെ ക്ഷീര കാര്‍ഷിക മേഖലയെ അടുത്തറിയുകയാണ് പുതുതലമുറ.