കാര്‍ഷിക സംസ്‌കൃതി വീണ്ടെടുത്ത് ചേറ്റുകുണ്ട് കീക്കാന്‍ മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നെല്‍കൃഷി വിളവെടുപ്പ് ഉത്സവം നടന്നു. പാലക്കുന്ന് ഭഗവതി ക്ഷേത്ര വൈസ് പ്രസിഡണ്ട് കെ. വി.അപ്പു കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. ചേറ്റുകുണ്ട്: പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകത്തിന്റെ പരിധിയില്‍ വരുന്ന ചേറ്റുകുണ്ട് കീക്കാന്‍ മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 ഏപ്രിലില്‍ നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കുന്നതിന് ആവശ്യമായനെല്ല് തറവാട് കമ്മിറ്റി അംഗങ്ങളുടെയും മറ്റ് ഭക്തജന കൂട്ടായ്മയുടെയും നേതൃത്വത്തില്‍ കൂട്ടായ പരിശ്രമത്തിലൂടെ കൃഷി ചെയ്ത് സ്വാശ്രയത്തിലൂടെ നല്ല വിളവ് ലഭിച്ചു.. ഈ അത്യാഹ്ലാദ നിമിഷത്തില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ 2025 ഒക്ടോബര്‍ 22ന് ബുധനാഴ്ച രാവിലെ ചേറ്റുകുണ്ട് റെയില്‍വേ ലൈനിന്റെ പടിഞ്ഞാറ് വശത്തായുള്ള ആവിയില്‍ പാടശേഖരത്ത് നടന്നു. രണ്ട് ഏക്കറോളം വയലിലാണ് നെല്‍ കൃഷിയില്‍ നിന്നും നൂറുമേനി വിളവ് ലഭ്യമായിരിക്കുന്നത്. തറവാട് സന്നിധിയില്‍ കെ. വി.ജ്യോതിഷ് കാരണവരുടെ നേതൃത്വത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയ്ക്ക് ശേഷം ചേറ്റുകുണ്ട് ആവിയില്‍ പാട ശേഖരത്തില്‍ പാലക്കുന്ന് ഭഗവതി ക്ഷേത്ര വൈസ് പ്രസിഡണ്ട് കെ. വി. അപ്പു കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, സെക്രട്ടറി കെ. വി. ഗിരീഷ് ബാബു, ചേറ്റുകുണ്ട് പ്രാദേശികം പ്രസിഡണ്ട് എം. പ്രേംകുമാര്‍ സെക്രട്ടറി കെ. സുകുമാരന്‍, തറവാട് പ്രസിഡണ്ട് നാരായണന്‍ കൊളത്തിങ്ങാല്‍, സെക്രട്ടറി രാജു ഇട്ട മ്മല്‍, ഖജാന്‍ജി ശശി കൊളവയല്‍, ചേറ്റുകുണ്ട് പ്രാദേശികം മാതൃസമിതി പ്രസിഡണ്ട് പി. സുനിത, സെക്രട്ടറി സി. എച്ച്.പ്രീതി, പള്ളിക്കര കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സി. ബാബു, പാട ശേഖര സമിതി സെക്രട്ടറി ടി. സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പാലക്കുന്ന് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, പ്രാദേശിക സമിതി ഭാരവാഹികള്‍, ദേവസ്ഥാന കമ്മിറ്റി ഭാരവാഹികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍ മറ്റ് ക്ഷേത്ര ഭാരവാഹികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.