കാഞ്ഞങ്ങാട്: സി.പി.ഐ(എം) ചാമുണ്ഡികുന്ന് ബ്രാഞ്ച് ഓഫീസിനും ,ശില്പി കലാ-കായിക കേന്ദ്രത്തിനും വേണ്ടി നിര്‍മ്മിക്കുന്ന വി.എസ്. സ്മാരകത്തിന്റെ ത്രിമാന ചിത്ര പ്രകാശനവും സമ്മാന കൂപ്പണ്‍ ഉദ്ഘാടനവും സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി. വി. രമേശന്‍ നിര്‍വഹിച്ചു.
നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ. സബീഷ് അധ്യക്ഷത വഹിച്ചു.
നിര്‍മ്മാണ കമ്മിറ്റി രക്ഷാധികാരികളായ വി.ഗിനീഷ്, പി. കൃഷ്ണന്‍,പി. കാര്യമ്പു, പി. കെ. പ്രജീഷ് , എം. കരുണാകരന്‍, രാഘവന്‍,കുട്ട്യന്‍ കണ്‍വീനര്‍ എം. പി അനൂപ് ,സുജിത്ത് മീത്തല്‍ ജോ:കണ്‍വീനര്‍ ശാലിനി ചാമുണ്ഡി കുന്ന്, എം.മധു പ്രണവ് എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.അനീഷ് സ്വാഗതവും ട്രഷറര്‍ രാജേഷ് മീത്തല്‍ നന്ദിയും പറഞ്ഞു.