രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ഫ്‌ലാഷ് മോബ് രാവിലെ പത്ത് മണിക്ക് പാണത്തൂരില്‍ പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദന്‍,ഓട്ടോറിക്ഷ യൂണിയന്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ടി സി, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജിനില്‍ മാത്യു , ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സിബി പുതുമന , പ്രസ്‌ഫോറം പ്രസിഡന്റ് ഗണേശന്‍ പാണത്തൂര്‍, എ കെ ശശി ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് സുനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ പി എ ബാബു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.