അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പുല്ലൂര്‍ : പുല്ലൂര്‍ ഗവ. ഐ.ടി.ഐയ്ക്ക് പുതുതായി നിര്‍മ്മിച്ച വനിതാ വിശ്രമകേന്ദ്രം തുറന്നു. വ്യവസായ വകുപ്പില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ , പഞ്ചായത്ത് അംഗം എം വി നാരായണന്‍ , പ്രിന്‍സിപ്പല്‍ കെ.ജെ. ഹെയ്‌സല്‍ ബിന്ദു, എം.ജഗദീഷ് ,
ഷാജി എടമുണ്ട, പി.പരമേശ്വരന്‍ നായര്‍ , ഇ.വി.രാധാകൃഷ്ണന്‍ ,കെ എസ് .ആതിര, ടി.വി. ശ്രീജ, പി.ആര്‍. കാര്‍ത്തിക് , ഇ.കെ.മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു