രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഒടയംചാലില്‍ 25 ന് ശനിയാഴ്ച 2 മണി മുതല്‍ സാംസ്‌കാരിക സായാഹ്നം നടക്കും.
2 മണിക്ക് ഫ്‌ളാഷ് മോമ്പ്, തുടര്‍ന്ന് നാട്ടരങ്ങ്, 4 മണിക്ക് സാംസ്‌കാരിക സംഗമം കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്യും. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിക്കും. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും തുടര്‍ന്ന് മെഗാതിരുവാതിര.