ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന് നല്‍കുന്ന ജേഴ്‌സിയുടെ പ്രകാശനം നടന്നു.

രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന് നല്‍കുന്ന ജേഴ്‌സിയുടെ പ്രകാശനം കോടോം ബേളൂര്‍ പഞ്ചായത്തംഗം പി കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ജയരാജ് , പ്രിന്‍സിപ്പല്‍ ബാബു പി എ , പി ടി എ പ്രസിഡന്റ് സൗമ്യ വേണു ഗോപാല്‍ , എന്‍ കെ മനോജ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചുള്ളിക്കരയിലെ സ്‌കെച്ച് എഞ്ചിനിയേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് ആണ് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *