രാജപുരം: പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പെരുതടിയിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജിനി മോള്‍ അധ്യക്ഷത വഹിച്ചു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദന്‍, എം വി കൃഷ്ണന്‍, എം സി മാധവന്‍ രഘുനാഥന്‍, പി കെ ബാബു , വിഎസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.