പാലക്കുന്ന്: മൊബൈല്‍ ഫോണ്‍ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിവരിക്കാന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സംഘടനയായ നുസിയുടെ ജില്ലാ ഘടകം ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. ജീവനക്കാരും മക്കളും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. നുസിയുടെ ദേശീയ സംഘടന ഓര്‍ഗനൈസര്‍ അനില്‍കുമാര്‍ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. നുസി ജില്ലാ പ്രതിനിധി പ്രജിത അനൂപ് അധ്യക്ഷയായി.
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളിലും രക്ഷിതാക്കളിലും ചെലുത്തുന്ന സ്വാധീനവും, അതുമൂലം അവര്‍ നേരിടുന്ന മാനസിക വെല്ലുവിളികളെയും നേരിടാന്‍ പ്രാപ്തരാക്കാന്‍ നടത്തിയ ‘റൈസ് അപ്പ്’ ബോധവല്‍ക്കരണ ക്യാമ്പില്‍ ഷൈജിത് കരുവാക്കോട് ക്ലാസ്സെടുത്തു.
നുസി യൂത്ത് കമ്മിറ്റി അംഗം രതീശന്‍ കുട്ടിയന്‍, മര്‍ച്ചന്റ് നേവി അസോസിയേഷന്‍ പ്രസിഡന്റ് പി. വി. ജയരാജ്, വൈസ് പ്രസിഡന്റ് പി. വി. സുരേഷ്, ജോ. സെക്രട്ടറി ഹരിദാസ്, യൂത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു സിലോണ്‍, മുഹമ്മദ് ജാവിദ് ഉപ്പള, വിമന്‍സ് കമ്മിറ്റി പ്രസിഡന്റ് വന്ദന സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.