രാജപുരം : പനത്തടി പഞ്ചായത്തിലെ പെരുതടി ഗവ. എല്‍ പി സ്‌ക്കൂള്‍, പെരുതടി സ്മാര്‍ട്ട് അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്‌ന്റെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എല്‍പി സ്‌കൂള്‍ കെട്ടിടം കാസറഗോഡ് വികസനപക്കേജില്‍ 73 ലക്ഷം രൂപയും, അങ്കണവാടി കെട്ടിടം വനിത ശിശു വികസനവകുപ്പ്, കാസറഗോഡ് വികസനപക്കേജില്‍ 43 ലക്ഷം രൂപ ചിലവിലും മറ്റ് അനുബന്ധ ജോലികള്‍ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുമാണ് പൂര്‍ത്തികരിച്ചത്

സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ മുഖ്യാതിഥിയാകും. ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്മോഹന്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിര്‍ രാഗേഷ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സംഘാടക സമിതി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ബി സജിനിമോള്‍, ഹെഡ്മാസ്റ്റര്‍ എം കെ രാജന്‍, എസ്. മധുസൂദനന്‍, പിടി എ പ്രസിഡന്റ് പി ബി ഗണേശന്‍, ബി സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.