ബോവിക്കാനം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമ യുടെ മുളിയാര്‍ പഞ്ചായത്ത് സമിതി രൂപീകരണ യോഗം ബോവിക്കാനം കേശവ സ്മൃതി മന്ദിരത്തില്‍ വെച്ച് നടന്നു. സക്ഷമ കാസറകോട് ജില്ലാ അദ്ധ്യക്ഷന്‍ രവിന്ദ്രന്‍ ചാത്തംകൈയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ സംഘചാലക് പ്രഭാകരന്‍ മാഷ് ഉദ്ഘാടനം ചെയ്തു. സക്ഷമ ഉത്തര മേഘല സെക്രട്ടറി സി.സി.ഭാസ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ദൃഷ്ടി പ്രകോഷ്ഠ് പ്രമുഖ് ബാലന്‍ മുണ്ടകൈ ജില്ലാ സെക്രട്ടറി പി.വി രതീഷ് പരവനടുക്കം , പഞ്ചായത്ത് സമിതി പ്രസിഡണ്ട് രാമചന്ദ്രന്‍ അമ്മംകോട് , രാഘവന്‍ ചെക്കോട് എന്നിവര്‍ സംസാരിച്ചു.
സക്ഷമ മുളിയാര്‍ പഞ്ചായത്ത്
സമിതി ഭാരവാഹികളായി
പ്രസിഡണ്ട് .
എ. രാമചന്ദ്രന്‍ അമ്മന്‍കോട്(LIC)
വൈസ് പ്രസിഡണ്ട്:
മാധവന്‍ നായര്‍ ആലിങ്കാല്‍
ശ്രീമതി. സരിത ശിവന്‍ മല്ലം
സെക്രട്ടറി : രാഘവന്‍ ചെക്കോട് (LIC)
ജോ:സെക്രട്ടറി : സുരേഷ് നരിക്കോള്‍, മുളിയാര്‍, പ്രിയ ഉപേന്ദ്രന്‍ മുണ്ടക്കൈ
ട്രഷറര്‍ : ശാലിനി ബാലന്‍
മഹിള പ്രമുഖ്:
ശ്രീമതി ഷൈലജ മാധവന്‍ എന്നിവരെ തിരഞ്ഞെടുത്തു.