നീലേശ്വരം: തെരുവത്ത് സ്മാര്‍ട്ട് അംഗന്‍വാടി നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്തയുടെ അധ്യക്ഷതയില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ടി പി ലത, ഷംസുദ്ദീന്‍ അറിഞ്ചിറ,വാര്‍ഡ് കൗണ്‍സിലര്‍ ഇ ഷജീര്‍ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എറുവാട്ട് മോഹനന്‍, രമേശന്‍ കാര്യംങ്കോട്,ഇ എം കുട്ടി ഹാജി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.യു വിജയകുമാര്‍, സുരേഷ് പുതിയേടത്ത്,ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ ശൈലജ എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി സ്വാഗതവും അംഗന്‍വാടി അധ്യാപിക പിവിതങ്കമണി നന്ദിയും പറഞ്ഞു. തദ്ദേശവാസിയായ ഡോ. രഘുനാഥ് ചോയി സൗജന്യമായി നല്‍കിയ മൂന്നര സെന്റ് സ്ഥലത്ത് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 26 ലക്ഷം രൂപ ചെലവിലാണ് സ്മാര്‍ട്ട് അംഗനവാടി നിര്‍മ്മിച്ചത്.അംഗന്‍വാടിയിലേക്കുള്ള വഴി സൗജന്യമായി നല്‍കിയത് നീലേശ്വരം രാജകുടുംബമാണ് .