പുത്തിഗെ ഗ്രാമ പഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. വികസനം എത്തിപ്പെടാത്ത ഗ്രാമം എന്ന് മുദ്രകുത്തിയിരുന്ന പുത്തിഗെ ഇന്ന് കൂട്ടായ പരിശ്രമതത്തിലൂടെ മറ്റേത് പഞ്ചായത്തുകളോടും കിടപിടിക്കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചുകൊണ്ട് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളോടൊപ്പം അണ്‍ എയ്ഡഡ് സ്‌കൂളുകളെയും വികസന പ്രവര്‍ത്തനങ്ങളില്‍ ചേര്‍ത്തുപിടിച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആള്‍വ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വി.സി ജോബി പഞ്ചായത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും റിസോഴ്സ് പേഴ്സണ്‍ ശ്രീകാന്ത് വികസന സദസിന്റെ ആമുഖവും അവതരിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരുടെ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പ്രദര്‍ശിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ്. എം എച്ച് സ്വാഗതം പറഞ്ഞു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഹേമവതി, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍, മെമ്പര്‍മാര്‍, ജീവനക്കാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.