രാജപുരം: കൊട്ടോടി പേരടുക്കം ശ്രീ ദുര്‍ഗ്ഗദേവി ക്ഷേത്ര മഹോത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടക്കും .31 ന് രാവിലെ 5.30 ന് നടതുറക്കല്‍, 7.30 ന് ഉഷപൂജ , ദേവീ മാഹാത്മ്യ പരായണം, 9 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, 10.30 ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ , തുടര്‍ന്ന് തുലാഭാരം, ലളിത സഹസ്രനാമ പാരായണം,1 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന അലങ്കാര പൂജ, നിറമാല തുടര്‍ന്ന് തിരുവത്താഴത്തിന് അരി അളക്കല്‍, സമൂഹപ്രാര്‍ത്ഥന, പൂജാദികര്‍മ്മങ്ങള്‍,7 മണിക്ക് വിവിധ കലാപരിപാടികള്‍, സംഗീതാര്‍ച്ചന, നൃത്തം അരങ്ങേറ്റം, തിരുവാതിര, ഉണര്‍ത്ത് പാട്ട്, ഏപ്രില്‍ 1 ന് രാവിലെ 5.30 ന് നടതുറക്കല്‍ തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍, ദേവീമാഹത്മ്യ പരായണം, 9 മണിക്ക് അക്ഷരശ്ലോകം, 10.30 ന് അദ്ധ്യാത്മിക പ്രഭാഷണം, തുടര്‍ന്ന് തുലാഭാരം, 12.30 ന് ലളിതാ സഹസ്രനാമ പാരായണം, 1 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6.30ന് ദീപാരാധന, ഇരട്ടതായമ്പക, അലങ്കാരപൂജ , നിറമാല, അത്താഴപൂജ , 8 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം. ഏപ്രില്‍ 1 ന് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പൈങ്കുനി ഉത്രം രാവിലെ 5 മണിക്ക് നടതുറക്കല്‍ 10.30 ന് ഉച്ച പൂജ പ്രസാദ വിതരണം നടയടയ്ക്കല്‍ . എല്ലാ ദിവസവും അന്ന പ്രസാദം ഉണ്ടായിരിക്കും.