മാലക്കല്ല് ടൗണ്‍ വികസനം വഴിമുട്ടുന്നു: വൈദ്യൂതി വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ വലഞ്ഞ് വ്യാപാരികള്‍

മാലക്കല്ല്: ടൗണ്‍ വികസനത്തിന്റെ ഭാഗമായി നടക്കുന്ന ഐറിഷ് നിര്‍മ്മാണത്തിന് കെ.എസ്.ഇ.ബി പോസ്റ്റുകള്‍ വില്ലനാകുന്നു. ടൗണിലെ നിര്‍മ്മാണ സ്ഥലത്ത് നില്‍ക്കുന്ന ഒരു ഇലക്ട്രിക് പോസ്റ്റും അതിന്റെ സപ്പോര്‍ട്ടിങ് പോസ്റ്റുമാണ് വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. ഈ പോസ്റ്റുകള്‍ കാരണം നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
ടൗണിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പോസ്റ്റുകള്‍ ‘ശാപമായി’ മാറിയിരിക്കുകയാണന്ന് വ്യാപാരികളും പറയുന്നു. കെ.എസ്.ഇ.ബി എഞ്ചിനീയര്‍ ഈ പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാമെന്ന് വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ളതാണെങ്കിലും, ബന്ധപ്പെട്ട സബ് എഞ്ചിനീയര്‍മാരുടെ നിഷേധാത്മക നിലപാടാണ് പണി തടസ്സപ്പെടാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
പോസ്റ്റുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് പലതവണ അധികൃതരുമായി ബന്ധപ്പെണ്ടെങ്കിലും ഇലക്ട്രിസിറ്റി വകുപ്പിലെ ചില സബ് എഞ്ചിനീയര്‍മാര്‍ കാണിക്കുന്ന അനാവശ്യ പിടിവാശി നിര്‍മ്മാണത്തെ ബാധിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഐറിഷ് പണി പൂര്‍ത്തിയാകാത്തത് കാരണം ടൗണിലെ ഗതാഗതവും വ്യാപാരവും ദുസ്സഹമായി തുടരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ അനുകൂല നിലപാട് എടുക്കുമ്പോഴും കീഴ്ജീവനക്കാര്‍ ഇതിന് തയ്യാറാകാത്തത് ദുരൂഹമാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
മാലക്കല്ലിന്റെ വികസനത്തെ തുരങ്കം വെക്കുന്ന ഇത്തരം ഉദ്യോഗസ്ഥനിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം. എത്രയും വേഗം പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *