പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളാഘോഷത്തിന് തുടക്കമായി

രാജപുരം : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളാഘോഷത്തിന് തുടക്കമായി. വികാരി ഫാ.ജോസഫ് പൂവത്തോലില്‍ കൊടിയേറ്റി. വൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന, യൗസേപ്പിതാവി ന്റെ ജപമാല, ആഘോഷമായ കുര്‍ബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട് കാര്‍മികത്വം വഹിക്കും. നാളെവൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന, ജപമാല, 4.30ന് കുര്‍ബാന, വച നപ്രഘോഷണം, നൊവേന എന്നിവയ്ക്ക് എകെസിസി ഗ്ലോ ബല്‍ ഡയറക്ടര്‍ ഡോ.ഫിലിപ് കവിയില്‍ കാര്‍മികത്വം വഹിക്കും
19ന് പുലര്‍ച്ചെ 4ന് വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെ കാര്‍മികത്വത്തില്‍ തിരുക്കര്‍മങ്ങള്‍ നടക്കും. മോണ്‍. ആന്റണി മുതുകുന്നേല്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍.മാഇളംതുരുത്തിപ്പടവില്‍, ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍, ഡോ.ജോസഫ് കാക്കരമറ്റം, ഡോ.ജോസഫ് വാരണത്ത് തുട ങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച.
വൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന, 4.30ന് കുര്‍ബാന, നൊവേന. ഫാ.ഏബ്രഹാം കണ്ടത്തില്‍കുടിലില്‍, വചനപ്രഘോഷണം ഫാ.ഡിനോ കുമ്മാനിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
20ന് പുലര്‍ച്ചെ 4ന് ദിവ്യകാരു ണ്യ ആരാധന. വൈകിട്ട് നടക്കു തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് കളപ്പുര കാര്‍മികത്വം വഹിക്കും. 21ന് വൈകിട്ട് 3.30ന് ദിവ്യ കാരുണ്യ ആരാധന. 4ന് തിരുനാള്‍ റാസ. ഫാ.നോബിള്‍ പന്ത ലാടിക്കല്‍, ഫാ.മെല്‍ബിന്‍ ആലപാട്ടുകുന്നേല്‍, ഫാ.കുര്യന്‍ചാലില്‍, ഫാ.മാര്‍ട്ടിന്‍ പാഴൂപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹി ക്കും. തുടര്‍ന്ന് പ്രദക്ഷിണം, ലദീ ഞ്ഞ്, സമാപനാശീര്‍വാദം രാജ പുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ കാര്‍മികത്വം വഹിക്കും. 8 മണിക്ക് ഗാനമേള.
22ന് രാവിലെ 9ന് ആഘോഷ മായ തിരുനാള്‍ കുര്‍ബാന, വച നപ്രഘോഷണം ഫാ,ബിബിന്‍ മുണ്ടയ്ക്കല്‍ കാര്‍മികത്വം വഹി ക്കും. തുടര്‍ന്ന് പ്രദക്ഷിണം, ലദീ ഞ്ഞ്, സമാപനാശീര്‍വാദം ഫാ ജോര്‍ജ് പഴേപ്പറമ്പില്‍, തുടര്‍ന്ന് ഊട്ടുനേര്‍ച്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *