രാജപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനം വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സ്വച്ച് ഭാരത് സ്‌പെഷ്യല്‍ കാമ്പയിന്റെ ഭാഗമായി ശുചീകരണ – ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഓഫീസര്‍ എന്‍ രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ട്രാവല്‍ ആന്റ് ടൂറിസം അധ്യാപകന്‍ ഡോ. പി എം മുജീബ് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ ജയ, അധ്യാപകനായ പി വിജേഷ് എന്നിവര്‍ നേതൃത്വം നല്കി.