കാസറഗോഡ്: വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഹിരണ്യ സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അര്‍ഹനായി.14 ല്‍പ്പരം ഗ്രന്ഥങ്ങളും സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. മട്ടന്നൂര്‍ സ്വദേശിയായ സുകുമാരന്‍ പെരിയച്ചൂര്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ സ്ഥിരവാസിയാണ്.10,001രൂപയും പ്രശസ്തിപത്രവും പൊന്നാടയും ചേര്‍ന്ന പുരസ്‌കാരം ഈ മാസം 26 ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് കക്കോടി വേദമഹാമന്ദിരത്തില്‍ ആചാര്യ എം ആര്‍ രാജേഷിന്റെ ജന്മദിനാഘോഷചടങ്ങായ ആചാര്യസുധ 54 ചടങ്ങില്‍ വെച്ച് സമ്മാനിക്കും.