കേരള സര്‍ക്കാറിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നീലേശ്വരം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ‘തൊഴിലകം” തൊഴില്‍മേള സമാപിച്ചു. യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കിയ മേളയില്‍ 79 പേര്‍ക്ക് തത്സമയം തൊഴില്‍ ലഭിച്ചു. 186 പേരുടെ ചുരുക്കപ്പട്ടികയും തയ്യാറാക്കി.
നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം ജില്ലാ കോഡിനേറ്റര്‍ കെ.പി. രഞ്ജിത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി. ഗൗരി, എം. സുമേഷ്, ഷംസുദ്ദീന്‍ അറിഞ്ചറ, ബ്ലോക്ക് മെമ്പര്‍ എം. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രാകേഷ്.ടി സ്വാഗതവും സുധീര്‍ തെക്കടവന്‍ നന്ദിയും പറഞ്ഞു. മേളയിലൂടെ തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.