രാജപുരം:കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലക്കുന്ന പദ്ധതി ബാക് ടു ഫാമിലി കോടോം ബേളൂരില്‍ തുടക്കമായി. സ്ത്രീ ശാക്തീകരണം സുരക്ഷിത ബാല്യം മികവാര്‍ന്ന രക്ഷകര്‍തൃത്വം എന്നി ലക്ഷ്യങ്ങളിലൂന്നിയാണ് പരിപാടി ആവിഷ്‌ക്കരിച്ചുള്ളത്. ജനപ്രതിനിധികള്‍, ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നീ വരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും എത്തുന്ന സ്ത്രീ ആരോഗ്യ സാക്ഷരത നേട്ടം കൈവരിക്കാനും നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ജി എച്ച് എസ് എസ് തായന്നൂരില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ ഉത്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശൈലജ.കെ. ജയശ്രി എന്‍ എസ് ,പഞ്ചായത്ത് മെമ്പര്‍ ഇ. ബാലകൃഷ്ണന്‍ പദ്ധതി കോഡിനേറ്റര്‍ മുരളി , എഡി എം സി ഡി. ഹരിദാസ്
, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.സബ് കമ്മിറ്റി കണ്‍വീനര്‍മാരായ രാജി കെ , സന്ധ്യ പി സി ,സാവിത്രി പി വിജയലളിത ബ്ലോക്ക് കോ ഓഡിനേറ്റര്‍ ഷൈജ കെ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്കി.