അബുദാബി: യുഎഇയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. അറബ് പൗരന്മാരാണ് അറസ്റ്റിലായ ഒമ്പതുപേരും. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ഒമ്പതം?ഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കേസില്‍ വിചാരണ ആരംഭിച്ചിട്ടുണ്ടെന്നും വധശിക്ഷവരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായ വ്യക്തി പബ്ലിക് പ്രോസിക്യൂഷന്റെ ‘മൈ സേഫ് സൊസൈറ്റി’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് പരാതി നല്‍കിയത്. തന്നെ തട്ടിക്കൊണ്ടുപോയെന്നും കൈകള്‍ ബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും സാമൂഹിക സമാധാനത്തിനും ഭീഷണിയാകുന്ന ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഈ സംഘം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഘടിത ക്രിമിനല്‍ സംഘമായി പ്രവര്‍ത്തിച്ചാണ് ഇവര്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.