കണ്ണിയത്തും ശംസുല്‍ ഉലമയും:വിസ്മയം തീര്‍ത്ത പണ്ഡിതര്‍:ബഷീര്‍ ദാരിമി തളങ്കര
ബെദിര:എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെദിരയില്‍ നടന്ന ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദുമാര്‍ അനുസ്മരണ സമ്മേളനവും ഇശ്ഖ് മജ്‌ലിസും സമാപിച്ചു.പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച സമസ്ത ജില്ല മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര, കണ്ണിയത്തും, ശംസുല്‍ ഉലമയും വിസ്മയം തീര്‍ത്ത പണ്ഡിതതരായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.അവരുടെ ജീവിത മാതൃക പിന്‍പറ്റി മുന്നോട്ട് പോകാന്‍ വിശ്വാസികള്‍ തയ്യാറാകണം,’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.പണ്ഡിത ശ്രേഷ്ഠരുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടുള്ള പരിപാടിയില്‍ നിരവധി പ്രവര്‍ത്തകരും വിശ്വാസികളും പങ്കെടുത്തു. എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി ,എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന മുഖ്യപ്രഭാഷണം നടത്തി , എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ടി എം എ റഹ്‌മാന്‍ തുരുത്തി അനുസ്മരണം നടത്തി, ബെദിര ഖത്തീബ അഹ്‌മദ് ദാരിമി പ്രാര്‍ത്ഥന നടത്തി , ഹാഫിള് പഠനം പൂര്‍ത്തികരിച്ച് ഈസബ്‌നു മുഹമ്മദിന് ബെദിര ജമാഅത്ത് പ്രസിഡന്റ് അബ്ദുല്ല ഹാജി സുല്‍ത്താന്‍ നഗറും , ദാറുല്‍ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിസിറ്റി മഹ്ദിയ കോഴ്‌സ് പൂര്‍ത്തികരിച്ച ബീഗം ഫാത്തിമ ബിന്‍ത്ത് അബ്ദു സലാമിന് ബെദിര സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് ശുക്രിയ ഉപഹാരം നല്‍കി അനുമോദിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി ആമുഖ പ്രഭക്ഷണം നടത്തി ,സി.എ അബ്ദുല്ല കുഞ്ഞി ഹാജി,സത്താര്‍ ഹാജി അണങ്കൂര്‍ , അബ്ദു റസാഖ് ഹാജി മുനീര്‍ അണങ്കൂര്‍, ജില്ല വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ചം ,റാശീദ് ഫൈസി ആമത്തല , ഫൈസല്‍ ദാരിമി ഉപ്പള , ഇല്യാസ് ഹുദവി , ഉസാം പള്ളങ്കോട് , സുഹൈല്‍ ഫൈസി ,റഫീഖ് വലിയ വളപ്പില്‍ , അബ്ദുല്ല ചാല , ബി.എസ് അബ്ദുല്ലഅന്‍വര്‍ ചേരൂര്‍ , അലി മിയാദിപള്ളം , ബിലാല്‍ ആരിക്കാടി,സലാഹുദ്ധീന്‍ ബെദിര , ശാക്കിര്‍ ഹുദവി ബെദിര , അബ്ദു സലാം മൗലവി ചുടുവളപ്പില്‍,ഫൈസല്‍ ഹുദവി , സി.ഐ.എ സലാം ചാല , ബി.എച്ച് മുഹമ്മദ് , കളത്തില്‍ കുഞ്ഞാമു , ബി.എം സി ബഷീര്‍ , സജീര്‍ ബെദിര , ഖാസിം ചാല ,ഫര്‍സീന്‍ തളങ്കര , മുഹാദ് ദാരിമി , അയ്യൂബ് അസ്‌നവി , റൗഫ് ഉദുമ , കുഞ്ഞാമു ബെദിര , മുഹമ്മദ് കുഞ്ഞി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു