കാഞ്ഞങ്ങാട്: കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന പാരാമെഡിക്കല്‍ മേഖലയെ അവഗണിക്കാന്‍ കഴിയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. സേവനസന്നദ്ധതയോടെയാണ് പാരാമെഡിക്കല്‍ ജീവനക്കാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. നിയമനിര്‍മ്മാണങ്ങളുടെ പേരില്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനങ്ങളെ വിസ്മരിക്കുന്ന പ്രവണത തിരുത്തേണ്ടതാനെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (കെ പി എം ടി എ) കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഇന്‍സ്പെയര്‍ സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍, പി ടി നാസര്‍, ഷൈജിത്ത് കരുവാക്കോട്, ഫൈസല്‍ നന്നാട്ട് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ് വിജയന്‍പിള്ള, പി സി കിഷോര്‍, അസ്ലം മെഡിനോവ, ഷാജു കെ എസ്, ബി അരവിന്ദന്‍, കെ പി അമൃത, സ്‌നേഹ രാമചന്ദ്രന്‍, കണ്ണന്‍, സംസാരിച്ചു. ശരീഫ് പാലോളി സ്വാഗതവും ടി തങ്കച്ചന്‍ നന്ദിയും പറഞ്ഞു.