ജലകന്യകയായി ഡാനിയ മരിയ ദാസ് സംസ്ഥാന മത്സരത്തിലേയ്ക്ക്

രാജപുരം : കാസര്‍ഗോഡ് റവന്യു ജില്ലാ സ്‌കൂള്‍ ഒളിംക്‌സ് ഗെയിംസില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ പ്രീസ്റ്റയിലില്‍ ഒന്നാം സ്ഥാനവും 50 മീറ്റര്‍ ബട്ടര്‍ ഫ്‌ലയില്‍ സ്‌ട്രോക്കില്‍ ഒന്നാം സ്ഥാനവും 50 മീറ്റര്‍ പ്രീസ്‌റൈലില്‍ വെള്ളി മെഡലും നേടി കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സിലെ ഡാനിയ മരിയ ദാസ് സ്‌കൂളിന്റെ അഭിമാന താരമായി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേ ക്ക് യോഗ്യത നേടി. കഴിപ്പള്ളിയില്‍ യേശുദാസ് കെ. ഡൊമനിക് ആനി യേശുദാസ് ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി.

Leave a Reply

Your email address will not be published. Required fields are marked *