പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ( കണ്ണൂര്‍) സഹകരണത്തോടെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു.
പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി.കെ ശ്രവ്യയുടെ നേതൃത്വത്തില്‍ ക്യാബ് രാവിലെ 10 മണിയോടുകൂടി ആരംഭിച്ചു. മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി( കണ്ണൂര്‍) യില്‍ നിന്നെത്തിയ ഡോക്ടര്‍ ഹര്‍ഷ ഗംഗാധരന്‍ ക്യാമ്പിന്റെ ഗുണഗണങ്ങളെ പറ്റി പങ്കെടുത്തവരോട് വിശദീകരിച്ചു.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 170 ഓളം ആളുകള്‍ പരിശോധനയ്ക്ക് വിധേയരായി. ക്യാമ്പില്‍ വായ പരിശോധന, സ്തന പരിശോധന, ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പരിശോധന എന്നിവ ആധുനിക സംവിധാനത്തോടുകൂടി പരിശോധിച്ചു. മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി യുടെ പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ യുടെ നേതൃത്വത്തില്‍ എത്തിയ ഡോക്ടര്‍: ശിവ തീര്‍ഥ, ജിന്‍ഷ (സൈറ്റോ ടെക്‌നീഷ്യന്‍ ), ഹരിത( റേഡിയോ ഗ്രാഫര്‍) സുജിത്ത് ( ക്യാമ്പ് കോര്‍ഡിനേറ്റര്‍) ലളിത ( ഹെല്‍പ്പര്‍ ) ഉണ്ണി( ഡ്രൈവര്‍) എന്നിവര്‍ ക്യാമ്പില്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഉറപ്പുവരുത്തി. ഡോക്ടര്‍മാരായ ഡാനിയേല്‍, എ.എസ് ടിന്റു,ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, പനത്തടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രാധാ സുകുമാരനും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ജെ ബൈജു സ്വാഗതം പറഞ്ഞു.