രാജപുരം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 19-ാം വാര്‍ഡിലെ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്ക് ഉല്‍ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിര്‍മ്മിച്ച വിവിധ പദ്ധതികളായ ടേക്ക് എ ബ്രേക്ക് കെട്ടിടം, ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്ക്, ശലഭപാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, കളിസ്ഥലം, മീറ്റിംഗ് ഹാള്‍, വായനാമുറി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പാറപ്പള്ളിയില്‍ ഒരുക്കിയ ഹാപ്പിനെസ്സ് പാര്‍ക്ക്.
ഒരു കോടിയോളം രൂപ ചിലവഴിച്ച് പാറപ്പള്ളിയിലൊരുക്കിയ ഹാപ്പിനെസ്സ് പാര്‍ക്ക് വിനോദത്തിനും കായികപരിശീലനത്തിനും വിജ്ഞാനത്തിനുമുള്ള പൊതുഇടമായി മാറുകയാണ്. ഉല്‍ഘാടനത്തിനു മുമ്പേ തന്നെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ പാര്‍ക്കിലെത്തുകയാണ്. ഹാപ്പിനെസ്സ് പാര്‍ക്ക്, ടേക്ക് എ ബ്രേക്ക് കെട്ടിടം എന്നിവയുടെ ഉല്‍ഘാടനം ഇചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ബ്ലോക്ക് പഞ്ചായത്തിന്റെ കുട്ടികളുടെ പാര്‍ക്കിന്റെ ഉല്‍ലാടനം ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മിയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ശലഭ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണനും നിര്‍വ്വഹിച്ചു. വാര്‍ഡിലെ സായാഹ്നം വയോ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള വായനാമുറിയുടെ ഉല്‍ഘാടനം മുന്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അസിനാറും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശ്രീധരന്റെ ഫോട്ടോ അനാച്ഛാദനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യും നിര്‍വ്വഹിച്ചു.
ഹാപ്പിനെസ്സ് പാര്‍ക്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റെടുത്തു നടത്തിയ ഷൈന്‍ദാസ്, കെ. അച്ചുതന്‍ പടന്നക്കാട്, വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി എന്നിവര്‍ക്കുള്ള വാര്‍ഡിന്റെ ഉപഹാരം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എല്‍ എസ് ജി ഡി അസി. എഞ്ചിനീയര്‍ സതീശന്‍ എം.കെ. ഓവര്‍സീയര്‍ മാരായ മിഥുന്‍ എം.സി. പ്രിയ, വനജ, ദീലീപ്, അനന്തു കൃഷ്ണ, എന്നിവര്‍ക്കും ഘടഏഉ ഓഫീസിലെ സവിത, ശ്രീജിത്ത് എന്നിവര്‍ക്കുമുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും നല്‍കി.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വാര്‍ഡിലെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യസ്തമായ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ വാര്‍ഡ് മെമ്പര്‍ക്ക് വാര്‍ഡ് വികസന സമിതി, ഹരിത കര്‍മ്മസേന, അംഗന്‍വാടി ജീവനക്കാര്‍, സായാഹ്നം വയോ ക്ലബ്ബ്, 19-ാം വാര്‍ഡിലെ മേറ്റുമാര്‍ എന്നിവര്‍ ഉപഹാരവും നല്‍കി. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ നന്ദിയും പറഞ്ഞു. വാര്‍ഡിന്റെ വികസന ഡോക്യൂമെന്ററി, അഷ്ടാംഗയോഗ സെന്റര്‍ കാസര്‍കോട് അവതരിപ്പിച്ച യോഗഡാന്‍സ്, വയോ ക്ലബ്ബ് അംഗങ്ങള്‍, കുടുംബശ്രീ, ബാലസഭാ, ആനക്കല്ല് അംഗന്‍വാടിയിലെ കുട്ടികള്‍ എന്നിവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിനിമ -ടിവി താരം ഷാന ബാലൂര്‍, ഭരതനാട്യം റാങ്ക് ജേതാവ് അഭിന പാറപ്പള്ളി എന്നിവരുടെ സെമി ക്ലാസ്സിക്കല്‍ നൃത്തവും അരങ്ങേറി.