കാഞ്ഞങ്ങാട്: പെന്‍ഷന്‍കാരെ പരിഗണിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ. എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ്‌കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഹൊസ്ദുര്‍ഗ് മാന്തോപ്പില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ക്ഷാമാശ്വാസ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക. മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍’ സദസ്സ് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം രവീന്ദ്രന്‍ മാണിയാട്ട്’ ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. കുഞ്ഞിക്കണ്ണന്‍ നായര്‍ ‘സ്വാഗതം പറഞ്ഞു. പി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു. സംസ്ഥാനസെക്രട്ടറി കെ.പത്മനാഭന്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം ബിജുരാജ് സി.കെ. വര്‍ക്കിങ്ങ് വിമന്‍സ് ഫോറം ജില്ലാ സെക്രട്ടറി കെ. പ്രീത എന്നിവര്‍ പ്രസംഗിച്ചു.