കാഞ്ഞങ്ങാട്: കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ (KGNA)കാസര്‍ഗോട് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി അമ്പിളി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സി പി രശ്മി നന്ദിയും പറഞ്ഞു.
കണ്‍വെന്‍ഷനോടനുബന്ധിച്ച് medico legal aspects in nursing(മെഡിക്കോ ലീഗല്‍ ആസ്‌പെക്‌സ് ഇന്‍ നഴ്‌സിംഗ്)എന്ന വിഷയത്തെ അധികരിച്ച് Dr. സജിത്ത് കുമാര്‍ പി. (അസിസ്റ്റന്റ് പ്രൊഫസര്‍, കോഴിക്കോട് govt നഴ്‌സിംഗ് കോളേജ്) ക്ലാസ്സ് കൈകാര്യം ചെയ്തു. പരിപാടിയില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു.