കാഞ്ഞങ്ങാട്: ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് സ്ഥാനാരോഹണ ചടങ്ങും, വാര്‍ഷിക യോഗവും ഐ എം എ ഹൗസില്‍ സംഘടിപ്പിച്ചു. പരിപാടി മുന്‍ ഐ.എം.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. വി.ജി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്ത് പുതിയ ഭാരവാഹികളെ ഇന്‍സ്റ്റാലേഷന്‍ ചെയ്തു. ഡോ. ഡി.ജി രമേഷ് അധ്യക്ഷനായി. ചടങ്ങില്‍ ദേശീയ പുരസ്‌കാരം നേടിയ പോക്‌സോ നിയമം പ്രമേയമായി എടുത്ത ‘എ നൈഫ് ഇന്‍ ദി മൂണ്‍ ലൈറ്റ് ‘ എന്ന സിനിമാ സംവിധായകന്‍ ഡോ. മനോജ് കെ. ടി. മുഖ്യാഥിതിയായി. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ഡോ. ശശിധര റാവു, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി വി പദ്മനാഭന്‍, ഡോ.ദീപിക ( സംസ്ഥാന കമ്മിറ്റി അംഗം), ഡോ. നാരായണ നായിക് (ജില്ലാ കമ്മിറ്റി അംഗം), ഡോ. വിനോദ് കുമാര്‍ (ജില്ലാ കമ്മിറ്റി അംഗം), ഡോ. വി. സുരേശന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എ.എസ് കണ്ണന്‍ സ്വാഗതവും, ഡോ. എം. പി. ജീജ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഡോ. ഡി.ജി രമേഷ് പ്രസിഡണ്ടും, ഡോ. എം.പി. ജിജ സെക്രട്ടറിയായി, ഡോ. ഡോ. വിജയ ലക്ഷ്മി ട്രഷറര്‍ യായി സ്ഥാനമേറ്റു .