കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബി. കെ. എം. യു വിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
രാവണേശ്വരം : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബി. കെ. എം. യു. വിന്റെ നേതൃത്വത്തില്‍ ജന്മദിനം അവസാനിപ്പിച്ചതിന്റെഅമ്പത്തിയഞ്ചാം വാര്‍ഷിക ആഘോഷവും കര്‍ഷക തൊഴിലാളി കുടുംബവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുന്ന മുതിര്‍ന്നചടങ്ങും നടന്നു. രാവണേശ്വരം മാക്കിയില്‍ നടന്ന പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 1970ലെ സി. അച്യുതമേനോന്‍ സര്‍ക്കാരാണ് ജന്മിത്വം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് ഇന്നത്തെ നിലയില്‍ ജീവിക്കുന്നതിന് ജനങ്ങള്‍ക്ക് അവസരം ഉണ്ടായതെന്നും പുതിയ തലമുറ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വച്ച് 30 ഓളംമുതിര്‍ന്നകര്‍ഷകരെ ആദരിക്കുന്ന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. ബി. കെ. എം.യു ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. ഭൂപരിഷ്‌കരണ നിയമം പുനര്‍വായന എന്ന വിഷയത്തില്‍ ബി. കെ. എം. യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. എ. ഐ. ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. കൃഷ്ണന്‍, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത്, എ. ഐ. ടി.യു. സി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി. മിനി, സി പി. ഐ അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മണ്ഡലം സെക്രട്ടറി എം. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ബി. കെ. എം. യു കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.