കാസര്‍കോട് ജില്ലയിലെ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, മോട്ടോര്‍ തൊഴിലാളികള്‍ അപകടകരമായ പാഴ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ക്കായി കിലെ നേതൃത്വത്തില്‍ ഹോട്ടല്‍ ഹൈവേ കാസില്‍ ഓഡിറ്റേറിയത്തില്‍ നടന്ന ശില്‍പശാല സമാപിച്ചു. അവസാന ദിനമായ ഇന്ന് അപകടകരമായ പാഴ്വസ്തു കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള പരിശീലനപരിപാടി മുനിസിപ്പന്‍ കൗണ്‍സിലര്‍ എം. ലളിത ഉദ്ഘാടനം ചെയ്തു. കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ടി.കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു കിലെ കോര്‍ഡിനേറ്റര്‍ എസ്. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. കെ.എസ് ഡബ്ലു എം.പി ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.വി.മിഥുന്‍ കൃഷ്ണ, എച്ച്. ആര്‍ ട്രെയിനര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.