കാഞ്ഞങ്ങാട് : ബെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂണ്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. മോഹനന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സിജു കെ ഭാനു, കോഡിനേറ്റര്‍ എ. കെ. സുകുമാരന്‍, സീനിയര്‍ അസിസ്റ്റന്റ് പി. ഹേമമാലിനി, സ്റ്റുഡന്റ്‌സ് കോഡിനേറ്റര്‍ ജീവ അല്‍ഫോന്‍സാ, ഇ. വി.ശ്രീലജ, വൈഷ്ണവി എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് കെ യുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം കുട്ടികളില്‍ നൈപുണ്യ വികസനത്തോടൊപ്പം സമ്പാദ്യ ശീലവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്‌കൂളിന് ലഭിച്ച ‘ടു വെന്‍ചൗര്‍’ സ്‌കീമിലാണ് സ്‌കൂളില്‍ കൂണ്‍ കൃഷി നടത്തിയത്.