രാജപുരം : റോഡരികില്‍ കുഴഞ്ഞു വീണയാള്‍ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് രാജപുരം പൊലീസ്. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ ഞരളേറ്റ് ബിജു ഏബ്രഹാമാണ് കുഴഞ്ഞുവീണത്. ഇന്നലെ പട്രോളിങ് നടത്തു കയായിരുന്ന രാജപുരം സിഐ പി.രാജേഷും സംഘവും പന്ത്രണ്ട് മണി യോടെ കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ എത്തിയപ്പോഴാണ് റോഡരികില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ബിജു ഏബ്രഹാം കുഴഞ്ഞുവീഴുന്നത് കണ്ടത്. ഉടന്‍ പോലീസ് വാഹനം നിര്‍ത്തി സിപിആര്‍ നല്‍കി പൊലീസ് വാഹനത്തില്‍ മാലക്കല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുക എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി യിലേക്ക് കൊണ്ടു പോയി .