രാജപുരം : കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ് ടി വിഭാഗം കുട്ടികള്‍ക്കായി ആരംഭിച്ച ‘മുന്നേറ്റം’ പദ്ധതി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രധാനധ്യാപിക അസ്മാബി എം കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുമതി എം നന്ദിയും പറഞ്ഞു. കള്ളാര്‍ ഗ്രാമപഞ്ചായത്തംഗം കൃഷ്ണകുമാര്‍ , എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള, മദര്‍ പിടിഎ പ്രസിഡന്റ് ഷീല എം അധ്യാപകനായ രാജന്‍ ചുള്ളി എന്നിവര്‍ സംസാരിച്ചു.