ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും വയോജന സംഘമവും സംഘടിപ്പിച്ചു. മടിക്കൈ എരിക്കുളത്തു വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഡെപ്യൂട്ടി ഡി എം ഓ ഡോ: അജയ് രാജന്‍ മുഖ്യ പ്രഭാഷണം നടത്തി.
മടിക്കൈ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി. രാജന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സത്യ പി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, വാര്‍ഡു മെമ്പര്‍മാരായ രജിത എം, നിഷ. ഒ, കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ റീന കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ടി മോഹനന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ വയോജനങ്ങളും ശാരീരികാരോഗ്യവും എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഡെപ്യൂട്ടി ഡി എം ഓ ഡോ: അജയ് രാജന്‍, വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ വി ശ്രുതി, വയോജനങ്ങളും ഭക്ഷണശീലവും എന്ന വിഷയത്തില്‍ പൂടംകല്ല് താലൂക് ആശുപത്രി ഡയറ്റീഷന്‍ മൃദുല അരവിന്ദന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകര നേതൃത്വം നല്‍കിയ ‘പാടിയും പറഞ്ഞും’ എന്ന പരിപാടി നവ്യാനുഭൂതിയായി.
ഒക്ടോബര്‍ ഒന്നിന് ലോകമെമ്പാടും വയോജനങ്ങളുടെ ദിനമായി ആചരിക്കുന്നു. പ്രായമായവരുടെ സംഭാവനകളെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. സന്നദ്ധസേവനത്തിലൂടെയും അനുഭവവും അറിവും കൈമാറുന്നതിലൂടെയും വ്യത്യസ്ത ഉത്തരവാദിത്തങ്ങളില്‍ അവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിലൂടെയും പ്രായമായ ആളുകള്‍ സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുന്നു.
ദിനാചരണത്തോടനുബന്ധിച്ചു ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ വയോജന സംഗമവും വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.