കാസര്‍ഗോഡ് : ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കായി കാസര്‍ഗോഡ് ഏരിയ ഓഫീസില്‍ വച്ച് നടന്ന പഠന ശിബിരത്തില്‍ സാംസ്‌കാരിക സംഘടനകളുടെ ഘടന, ലക്ഷ്യം, പ്രവര്‍ത്തന രീതി, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ആര്‍ട്‌സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.
ഗുരുവിന്റെ ആശയ പരിചയം എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി മാതൃമണ്ഡലം ചീഫ് (കോര്‍ഡിനേഷന്‍) ജനനി പൂജ ജ്ഞാന തപസ്വിനി സംസാരിച്ചു. ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം കാസര്‍ഗോഡ് ഏരിയ ഡെപ്യൂട്ടി കണ്‍വീനര്‍ മനോജ്.റ്റി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആര്‍ട്‌സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍) എം.പി.പ്രമോദ് ആമുഖ പ്രഭാഷണം നടത്തി. സംഘടനാ പ്രവര്‍ത്തന രീതിയെ കുറിച്ച് ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം ഇന്‍ചാര്‍ജ് (കോര്‍ഡിനേഷന്‍) സ്വാമി ജഗത് രൂപന്‍ ജ്ഞാന തപസ്വി വിശദീകരിച്ചു.
ശാന്തിഗിരി ശാന്തിമഹിമ ഇന്‍ചാര്‍ജ് (കോര്‍ഡിനേഷന്‍) സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി യൂത്ത് സമിറ്റിനെക്കുറിച്ച് വിശദീകരിച്ചു.
ആശയ പരിചയം യുവതലമുറയില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശാന്തിഗിരി ഗുരുമഹിമ ഇന്‍ചാര്‍ജ് (കോര്‍ഡിനേഷന്‍) ജനനി വന്ദിത ജ്ഞാന തപസ്വിനി സംവദിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഹെഡ് (കോര്‍ഡിനേഷന്‍) ജനനി രേണുരൂപ ജ്ഞാന തപസ്വിനി പഠനശിബിരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ നടപ്പിലാക്കുന്നതിന്റെ പ്രാധാനം പങ്കു വെച്ചു. ശാന്തിഗിരി ആശ്രമം കാസര്‍ഗോഡ് ഏരിയ ഇന്‍ചാര്‍ജ് (കോര്‍ഡിനേഷന്‍) സ്വാമി ആത്മബോധ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. മാതൃമണ്ഡലം കാസര്‍ഗോഡ് ഏരിയ കണ്‍വീനര്‍ തങ്കമണി.കെ ചടങ്ങില്‍ കൃതജ്ഞത രേഖപ്പെടുത്തി.