സംസ്ഥാന സെമിനാര്‍ കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച സംസ്ഥാന തല സെമിനാര്‍ വിഷന്‍ 2031 കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
2031 ല്‍ കേരളസംസ്ഥാനം രൂപീകരിച്ച് 75 വയസ്സ് ആവുകയാണ്. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ മുന്നോട്ട് പോക്കില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു
രാജ്യത്തിന്റെ ഭൂതകാല ചരിത്രവും ചരിത്രാവബോധവും ഏറെ പ്രാധാന്യമുള്ള വിഷയമാണെന്നും ചരിത്ര സൂക്ഷിപ്പുകള്‍ നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ള കോട്ടകളും ശിലാ ലിഖിതങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും നിറഞ്ഞ കാസര്‍കോട് ജില്ലയില്‍ പുരാവസ്തു – പുരാരേഖ – മ്യൂസിയം വകുപ്പിന്റെ വിഷന്‍ 2031 സെമിനാര്‍ സംഘടിപ്പിച്ചത് ഏറ്റവും മികച്ച തീരുമാനമാണ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ചരിത്രം, ഭാഷ, സംസ്‌കാരം തുടങ്ങി നിരവധി വിഷയങ്ങളില്‍ കേരളത്തില്‍ ഏറെ പ്രാധാന്യമുള്ള കാസര്‍കോട് ജില്ലയില്‍ ഒരു മ്യൂസിയം ആരംഭിക്കേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു. സബ്ഡരജി സ്റ്റ്ട്രാര്‍ ഓഫീസുകളില്‍ ഉള്ള കാലപ്പഴക്കം തന്നെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യണം. കാസര്‍കോട് ജില്ലയിലെ പുരാതന കെട്ടിടങ്ങള്‍ സംരക്ഷിച്ച് മ്യൂസിയം സ്ഥാപിക്കണം. ജില്ലയിലെ കോട്ടകളുടെ സംരക്ഷണത്തിനും നടപടി ഉണ്ടാകണം എംഎല്‍എ നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പുരാവസ്തു പുരാരേഖ മ്യൂസിയം
സംസ്‌കാരികകാര്യം, ആരോഗ്യം, ആയുഷ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ ഒന്‍പത് വര്‍ഷത്തെ വകുപ്പുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പിന്റെ ചരിത്രം കഴിഞ്ഞ ഒന്‍പത് വര്‍ഷം കൈവരിച്ച നേട്ടങ്ങള്‍ ഭാവി ലക്ഷ്യങ്ങള്‍ എന്നിവ സൂചിപ്പിക്കുന്നതായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അവതരണം.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വേണ്ടി
വിഷന്‍ 2031 രേഖ പുരാവസ്തു വകുപ്പ് ഡയറക്ടറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഇ. ദിനേശന്‍ അവതരിപ്പിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. സുജാത ടീച്ചര്‍ എന്നിവര്‍ വിശിഷ്ട സാന്നിധ്യമായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, ഡി.പി.സി അംഗം വി.വി രമേശന്‍,
പുരാരേഖ വകുപ്പ് ഡയറക്ടര്‍ എസ്.പാര്‍വതി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍ സ്വാഗതവും മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടര്‍ പി.എസ് മഞ്ജുളാ ദേവി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് വകുപ്പുകളുടെയും വികസന സ്വപ്നങ്ങളും വ്യത്യസ്ത ആശയങ്ങളും ചര്‍ച്ച ചെയ്തു. പ്രധാന ആശയങ്ങള്‍ അവതരിപ്പിച്ചു.