കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌മെഗാ തൊഴില്‍മേള

കാഞ്ഞങ്ങാട് : ബ്ലോക്ക് പഞ്ചായത്ത് മെഗാതൊഴില്‍മേള ജോബ് ഫെസ്റ്റ് എന്‍ട്രി 2025 , നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരവധി വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബ്ലോക്കിന്റെ അഭിമാന പദ്ധതിയായ മെഗാ തൊഴില്‍മേള ഈ വര്‍ഷവും പ്രൗഢ ഗംഭീരമായി നടത്തി. തൊഴില്‍ അന്വേഷകരുടെ ബാഹുല്യം കൊണ്ടും തൊഴില്‍ ദാതാ ക്കളുടെ എണ്ണംകൊണ്ടും മെഗാ തൊഴില്‍മേള അക്ഷരാര്‍ത്ഥത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ചു പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 50 പേര്‍ക്ക് കേരള നോളഡ്ജ് മിഷന്റെ പിന്തുണയോടെ റൂട്രോണിക്‌സിന്റെ നേതൃത്വത്തില്‍ വിങ്‌സ് പാലക്കുന്ന്, ദില്‍ മീഡിയ കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളില്‍ നൈ പുണ്യ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. അഭ്യസ്ത വിദ്യരായ വീട്ടമ്മമാര്‍ക്കാണ് 6 മാസം പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോബ് ഫെസ്റ്റ് എന്‍ട്രി 2025 എന്ന പേരില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ജോലിയില്ലാത്തവര്‍ക്ക് ജോലി നല്‍കുക എന്നത് ഒരു പുണ്യ പ്രവര്‍ത്തിയാണെന്നും അത് സംഘടിപ്പിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രശംസ അര്‍ഹിക്കുന്നു എന്നും എംഎല്‍എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. വിജയന്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍ നൈപുണ്യം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാ നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗീത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍, മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. വിജ്ഞാന കേരളം ഡി. എം. സി.
കെ. പി.രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത സ്വാഗതവും സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് എന്‍ട്രി 2025 മെഗാ തൊഴില്‍മേളയില്‍ കല്യാണ്‍ സില്‍ക്‌സ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്, നന്തിലത്ത് ജി-മാര്‍ട്ട്, ബാങ്ക് ഓഫ് ബറോഡ, കെ. വി. ആര്‍ വെഹിക്കിള്‍സ്, ആസ്റ്റര്‍ മിംസ്, പോപ്പുലര്‍ വെഹിക്കിള്‍സ്, ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് കണ്ണൂര്‍, ഗേറ്റ് വേ റിസോര്‍ട്ട്‌സ്, എച്ച്. ഡി. എഫ്. സി. ബാങ്ക്, എല്‍.ഐ.സി ഓഫ് ഇന്ത്യ, ടാറ്റാ എ. ഐ . എ ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എസ്. ബി. ഐ. ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി 32 ഓളം പ്രമുഖ കമ്പനികള്‍ പങ്കെടുത്ത് നിരവധി പേര്‍ക്ക് ജോലി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *