മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു

ബോവിക്കാനം :മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ഉദുമ എം എല്‍ എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി മിനി അധ്യഷയായി. സ്ഥലം മാറിപോയ കാസറഗോഡ് ഡി എഫ് ഒ.കെ അഷ്റഫ് ഐ എഫ് എസിനും അഥിതി തൊഴിലാളിയുടെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയക് സൗകര്യം ഉരുക്കിയ മുളിയാര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷമീമ തന്‍വീറിനും സ്‌നേഹോപഹാരം എം എല്‍ എ നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു. മുന്‍ ഡി എഫ് ഒ.കെ അഷ്റഫ്, നവകേരള കര്‍മ്മസമിതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, ബി.കെ നാരായണന്‍, ഇ മോഹനന്‍, എം അനന്യ, പി രവീന്ദ്രന്‍, സി നാരായണിക്കുട്ടി, വി സത്യവതി, നബീസ സത്താര്‍, എം മാധവന്‍, പി ജയകൃഷ്ണന്‍, പി ബാലകൃഷ്ണന്‍, സി.കെ എം മുനീര്‍, അബ്ദുല്‍ ഖാദര്‍ കൊളോട്, വി ഭവാനി, കെ ഖൈറുന്നീസ, കെ ലോഹിദാഷന്‍, സെക്രട്ടറി കെ പ്രേമലത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *