രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ അനുവദിക്കുകയും പ്രസ്തുത റോഡിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന കര്‍മ്മവുമാണ് നടന്നത്. എന്‍ആര്‍ഇജിഎ എ ഇ രേഷ്മ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ചന്ദ്രന്‍ പാലന്തടി, ഹനീഫ അരിമ്പ്യാ, ഭരതന്‍ വി,ടി ജി രാധാകൃഷ്ണന്‍ നായര്‍, രാജേഷ് എം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സബിത സ്വാഗതവും കെ രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.