സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് സമ്മാനിക്കാനുള്ള, ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് സ്വര്‍ണ്ണക്കപ്പിന്റെ പ്രചാരണ യാത്രയ്ക്ക് നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീരമായ തുടക്കം. കായിക കേരളത്തിന്റെ അഭിമാനമായ ട്രോഫി കാസര്‍കോട് ജില്ലയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
സ്വര്‍ണ്ണക്കപ്പ് എം.രാജഗോപാലന്‍ എം.എല്‍.എ.യില്‍നിന്ന് പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഡോ.ഗിരീഷ് ചോലയില്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ടി.ആര്‍ ബിജുരാജ്, . പ്രീതി മോള്‍, ഡോ. കെ.രഘുരാമഭട്ട്, അനില്‍ ബങ്കളം, ഡി.ഡി.ഇ പി.സവിത, പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരത്ത് നിന്ന് ആരംഭിച്ച പ്രചാരണയാത്ര വിവിധ ജില്ലകളിലെ പ്രദര്‍ശനത്തിന് ശേഷം തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തിക്കും. കായികമേള 21ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും.