അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാപ്രസിഡണ്ട് പി. കെ. ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: അവിഭക്ത കണ്ണൂര്‍ ജില്ലയിലും തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലും ഇടതുപക്ഷ ജനാധിപത്യ മഹിളാ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്താന്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മടിയനിലെ മാണിക്കുഞ്ഞേട്ടിയുടെ അനുസ്മരണം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടിയന്‍ ജംഗ്ഷനില്‍ നടന്നു. ഇടതുപക്ഷത്തിന് ബാലികേറാമലയായ പ്രദേശങ്ങളില്‍ പോലും കടന്നുചെന്ന് പുരോഗമന പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്താന്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു മാണിക്കുഞ്ഞേട്ടി എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ. ശ്രീമതി ടീച്ചര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. എ.ശകുന്തള അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഇ. പത്മാവതി, ജില്ലാ സെക്രട്ടറി എം. സുമതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദേവി രവീന്ദ്രന്‍, വി.വി. പ്രസന്നകുമാരി, വി. ഗീത, വി.രുഗ്മിണി, സുനു ഗംഗാധരന്‍ ഏരിയ വൈസ് പ്രസിഡണ്ട് വി.വി. തുളസി, ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വക്കറ്റ് പി.ബിന്ദു, ഏരിയ കമ്മിറ്റി അംഗം ടി. ശോഭ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. വി. സുജാത ടീച്ചര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഏരിയയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിച്ചു.