നീലേശ്വരം : നീലേശ്വരം നഗരസഭ വികസന സദസ്സിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെയും നീലേശ്വരം നഗരസഭയുടെയും ഇന്നോളമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ലഭ്യമാക്കുകയും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിനും സംസ്ഥാന സര്‍ക്കാരും നീലേശ്വരം നഗരസഭയും ഇതുവരെ ആര്‍ജിച്ച മുന്നേറ്റങ്ങളും നേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും ഭാവി വികസനത്തെ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുവാനും നാളെ നഗരസഭയുടെ നേതൃത്വത്തില്‍ വികസന സദസ് സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് വികസന നേട്ടങ്ങളെയും പരിപാടിയുടെയും വിശദമായ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി പി ലത , കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.