കോഴിക്കോട്: വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി ബാഹുലാലിനെയാണ് വടകര എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന വാടക മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയായ ബാഹുലാലിനെ കൂടാതെ, കൂടുതല്‍ പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടതായാണ് എക്‌സൈസ് സംഘം നല്‍കുന്ന വിവരം.