വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തു; അച്ഛനു നേരെ മകന്റെ ആക്രമണം; തലയ്ക്ക് പരിക്ക്

കോഴിക്കോട്: വീട്ടില്‍ വൈകി എത്തിയത് ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച് മകന്‍. മകന്‍ ഫോണ്‍ എടുത്ത് എറിഞ്ഞതിനെത്തുടര്‍ന്ന് താമരശ്ശേരി വെഴുപ്പൂര്‍ സ്വദേശി അശോകന്റെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായതോടെ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ മുന്‍പില്‍ വച്ചാണ് നന്ദു കിരണ്‍ അശോകന്റെ നേര്‍ക്ക് ഫോണ്‍ എറിഞ്ഞത്. നന്ദു പതിവായി വീട്ടില്‍ വൈകിയെത്തുന്ന ആളാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇന്നലെ രാത്രിയും സമാന രീതിയിലുള്ള സംഭവമുണ്ടായി. പൊലീസെത്തി നന്ദുവിനെ പിടിച്ചുമാറ്റുന്നതിനിടെയാണ് കയ്യിലിരുന്ന മൊബൈല്‍ നന്ദു അച്ഛന് നേര്‍ക്ക് എറിയുന്നത്. അശോകന് തലക്ക് പരിക്കേറ്റിട്ടുണ്ട്. നന്ദു ലഹരി ഉപയോഗിക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. നന്ദുവിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ ലഹരി വ്യാപനം കൂടുതലാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *