തിരുവനന്തപുരം: സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍. തിരുവനന്തപുരം കിളിമാനൂരിലെ ?ഗവ. എല്‍പിഎസിലാണ് സംഭവം.നാല് തെരുവുനായകളാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രയാഗിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി നായകള്‍ ആക്രമിക്കുകയായിരുന്നു. സമീപത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളാണ് നായകളെ ഓടിച്ച് വിട്ട്, പ്രയാഗിനെ രക്ഷിച്ചത്.
ശരീരത്തിന്റെ പിന്‍ഭാഗത്ത് മുറിവുകളേറ്റ കുട്ടിക്ക് കേശവപുരം സര്‍ക്കാര്‍ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ നല്‍കി. മുറിവുകളേറ്റ കുട്ടിക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കുത്തിവയ്പ്പ് നല്‍കി. നേരത്തെയും സ്‌കൂള്‍ വളപ്പില്‍ കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്നും കുട്ടിയുടെ അച്ഛന്‍ പ്രശാന്ത് പരാതിപ്പെട്ടു. സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പ്രശാന്ത് പരാതി നല്‍കിയിട്ടുണ്ട്.