ഉദ്ഘാടനം ഒക്ടോബര്‍ 28ന് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും; സംഘാടകസമിതി രൂപീകരിച്ചു
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി കാനത്തൂര്‍ വടക്കേക്കര പട്ടികജാതി ഉന്നതിയില്‍ ഒരു കോടി രൂപ ചിലവഴിച്ചു നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 28ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചെയര്‍പേഴ്സണും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഇ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എസ്.സി വികസന ഓഫീസര്‍ റൂഫ്‌നിഷ, കാറഡുക്ക മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം പ്രദീപ്, സാമൂഹ്യ പ്രവര്‍ത്തകരായ കെ.പി സുകുമാരന്‍, കെ.മോഹനന്‍, ടി.വൈകുണ്ടന്‍, കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് നിമ്മ്യ മനോജ് എന്നിവര്‍ സംസാരിച്ചു.