സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 ആശയരൂപീകരണത്തിന്റെ ഭാഗമായുള്ള പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 17 രാവിലെ പത്തിന് കാഞ്ഞങ്ങാട് പലേഡിയം ഹാളില്‍ നടക്കും. രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിഷന്‍ 2031 അവതരിപ്പിക്കും. സെമിനാറിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. സംഘാടകസമിതി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മ്യൂസിയം സൂപ്രണ്ട് അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍ ,പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ അനീശന്‍, പ്രൊഫസര്‍ കെ.പി ജയരാജന്‍, ഡോ സി ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി.സുരേഷ് ബാബു , ആര്‍.ഡി.ഓ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഷനീജ് ,കെ പ്രസേനന്‍ ,കെ പത്മനാഭന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം അനന്തന്‍ നമ്പ്യാര്‍,പി വി ഗോവിന്ദന്‍,കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം ഹമീദ് ഹാജി, വി കെ രമേശന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. ഏകദിന സെമിനാറിന്റെ ഭാഗമായി 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാനത്തെ പുരാവസ്തു ,പുരാരേഖ ,മ്യൂസിയം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിഷയവിദഗ്ധര്‍ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിക്കും.